കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരപറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.
അമിതവേഗത്തിലായിരുന്നു വാഹനങ്ങൾ എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവ സമയത്ത് മഴയുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. കുറ്റ്യാടിക്കടുത്തുള്ള തീക്കുനി കാരേക്കുന്ന് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. റഹീസും ജാബിറും ഒരു ബൈക്കിലും ജെറിൻ മറ്റൊരു ബൈക്കിലുമാണ് യാത്ര ചെയ്തിരുന്നത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മൂന്നു പേരും മരിച്ചിരുന്നു.
https://chat.whatsapp.com/BhzvGE5i8it1ShZk4NzsxS
Tags:
Latest News