താമരശ്ശേരി:കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരഭിക്കുകയും, കോടഞ്ചേരി, തെയ്യപ്പാറ, കുരിശിങ്കൽ,കൊട്ടാരക്കോത്ത് കാവുംപുറം (22മയിൽ) മലപുറം, പെരുമ്പള്ളി ചമൽ കട്ടിപ്പാറ കുരാച്ചുണ്ട് എന്നീ റോഡ് വഴിയാണ് നിർദ്ധിഷ്ട പാത കടന്നു പോകുന്നത്. 29.3 കിലോമീറ്റർ നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. ബി.എം ആന്റ് ബി.സി നിലവാരത്തിൽ ഏഴു മീറ്റർ വീതിയിൽ കാര്യേജ് വേ, ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറു പാലങ്ങളും സൈൻബോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമ കേന്ദ്രങ്ങൾ, ബസ് ബേകൾ അടങ്ങിയ നിർമ്മാണമാണ് നടത്തുന്നത്.
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിന്റെയും, ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന്റെയും ശ്രമ ഫലമായി കേരള റോഡ് ഫണ്ട് ബോർഡ് കോഴിക്കോട് എക്സിക്യൂട്ടിവ് എൻജീനിയർ ഷാനിത്ത്,
പ്രോജക്ട് എഞ്ചിനീയർമാർ അദ്യുദ് രാജ് ലിജീന, ഏരിയ കമ്മിറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ സി വേലായുധൻ മുൻ പഞ്ചായത്ത് അംഗം ജയ്സൺ ജോയ് എന്നിവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി.