താമരശ്ശേരി:വിദ്യാ തരംഗിണി
ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ ആയി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പലിശരഹിത വായ്പ പദ്ധതിയായ വിദ്യാ തരംഗിണി പദ്ധതിക്ക് താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി
പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് പി സി അബ്ദുൽ അസീസ് നിർവഹിച്ചു ബാങ്ക് പരിധിയിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വർക്ക് ആണ് ലോൺ നൽകുന്നത്.ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ കെ പി രാധാകൃഷ്ണൻ, വി രാജേന്ദ്രൻ, കെപി ഹരിദാസൻ ബാങ്ക് സെക്രട്ടറി ഇൻചാർജ് അജിത കെ വി തുടങ്ങിയവർ പങ്കെടുത്തു
Tags:
Latest News
