താമരശ്ശേരി: കോടഞ്ചേരി ചെമ്പുകടവിനടുത്താണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചെമ്പുകടവ് അങ്ങാടിയിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ മാറി വെണ്ടേക്കുംപൊയിൽ റോഡ് തടത്തേൽപടി എന്ന സ്ഥലത്ത് പുഴയിൽ കൂടി ഒഴുകിവന്ന നിലയിലാണ് ആനക്കുട്ടി.
ജഡത്തിന് ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച മറ്റൊരു ആനയെ തുഷാരഗിരി ഡിടിപിസി ടൂറിസം സെന്ററിന്റെ പുറകിൽ പുഴയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
ഈ ആനയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞാണ് ഇത് എന്ന് സംശയിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Tags:
Latest News
