Trending

കണ്ണൂർ സ്വദേശി ആയ മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി



   
കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.

കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരുവീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു ഇവർ.

 വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ നാട്ടിൽനിന്നെത്തിയ രാഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

രാഖിൽ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ കോതമംഗലം പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുപേരുടെയും മൃതദേഹങ്ങൾ കോതമംഗലം മാർബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post