താമരശ്ശേരി ഇന്നലെ വൈകിട്ട് ശക്തമായ മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു. ഫല വൃക്ഷങ്ങളും മറ്റ് മരങ്ങളും കടുപുഴകിയും മുറിഞ്ഞും വൈദ്യുതി കമ്പിയിലേക്കും വീണ് രണ്ടു മണിക്കൂറോളം താമരശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങി. പള്ളിപ്പുറം ഓണിപ്പൊയിലിൽ തേക്ക് വൈദ്യുതി ലൈനിലേക്കു മുറിഞ്ഞു വീണു. താമരശ്ശേരി കോടതിവളപ്പിലേക്ക് തേക്കു മുറിഞ്ഞു വീണത്
മുക്കം ഫയർ ഫോഴ് എത്തി മുറിച്ചു നീക്കി. മുൻ വശത്തെ കവാടത്തിൽ കൂടി പുറത്തു കടക്കാൻ പറ്റാത്ത വിധത്തിലാണ് മരം വീണത്. കോരങ്ങാട് അങ്ങാടിയിൽ ഫൈസൽ നടത്തുന്ന പച്ചക്കറി കടയുടെ മേലെ മാവ് മുറിഞ്ഞു വീണു നാശം സംഭവിച്ചു. മുടൂരിൽ സംസ്ഥാ നപതായിലേക്ക് വലിയ മരം മുറഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്.ആനപ്പാറ പൊയിൽ ഭാഗത്തും വൈദ്യുതി ലൈനിലേക്ക് മരം മുറിഞ്ഞു വീണു. മൂന്നാംതോട് ജംക്ഷനിലും കാറ്റിൽ മരങ്ങൾ മുറിഞ്ഞു വീണു. മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ, സീനിയർ ഫയർ ഓഫീസർ കെ. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്.