അശാസ്ത്രീയമായ കോവിഡ് പ്രതിരോധ രീതിയിൽ വ്യാപാരികളെ തകർക്കുന്ന നടപടിക്കെതിരെ സംസ്ഥാനതലത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായും പോലീസിനെ ഉപയോഗിച്ച് വ്യാപാരി പ്രതിഷേധങ്ങളെ നേരിടാനാണ് സർക്കാർ ശ്രമമെങ്കിൽ വ്യാപാരികൾക്ക് സംരക്ഷണമൊരുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടും എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നിൽപ്പ് സമരവും നടത്തി.
പരിപാടി മണ്ഡലം കമ്മിറ്റിഅംഗം വി എം നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ സിറാജ് തച്ചംപൊയിൽ, റാഫി തച്ചംപൊയിൽ, നൗഫൽ വാടിക്കൽ, മുജീബ് ഈർപ്പോണ, നജീബ് കോരങ്ങാട്, സിദ്ദീഖ് കാരാടി എന്നിവർ നേതൃത്വം നൽകി .
Tags:
Latest News