താമരശ്ശേരി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കണ്ണൂര്‍ സംഘത്തെ നേരിടാന്‍ കൊടുവള്ളി സംഘം എത്തിച്ച ടിപ്പര്‍ ലോറിയാണ് കൊണ്ടോട്ടി പോലീസ് കൂടത്തായില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ കൊടുവള്ളി സംഘവും കണ്ണൂര്‍ സംഘവും പദ്ധതിയിട്ടുവെന്നാണ് പോലീസ് പറയുന്നത്. അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘത്തെ നേരിടാന്‍ കൊടുവള്ളി സംഘം നിരവധി വാഹനങ്ങള്‍ എത്തിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട കെ എൽ 33 ഇ 1665 നമ്പര്‍ ടിപ്പര്‍ ലോറിയാണ് ഇപ്പോള്‍ കസ്റ്റഡിയെലുടുത്തത്. വെളിമണ്ണ സ്വദേശി നിദാലിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കുടുക്കിലുമ്മാരം സ്വദേശി അബ്ദുല്‍ നാസര്‍ എന്ന ബാപ്പുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാണ് ഡി വൈ എസ് പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുക്കാന്‍ താമരശ്ശേരിയിലെത്തിയത് .ടി ന്യൂസ് താമരശ്ശേരി
https://chat.whatsapp.com/BhzvGE5i8it1ShZk4NzsxS
Tags:
Latest News