Trending

പ്ലാസ്റ്റിക് ഉപയോ​ഗത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി



രാജ്യത്ത് പ്ലാസ്റ്റിക് ഉപയോ​ഗത്തിൽ നിയന്ത്രണം കർശനമാക്കി. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. നിലവിൽ 50 മൈക്രോൺ ആണ് അനുവദിച്ചിട്ടുള്ളത്. 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഘട്ടങ്ങളായി നിരോധിക്കും. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഇയർ ബഡ്, ബലൂൺ സ്റ്റിക്കുകൾ, മിഠായി സ്റ്റിക്ക്, ഐസ്ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, സ്പൂൺ തുടങ്ങിയവ 2022 ജൂലൈ മുതൽ നിരോധിക്കും.

നിരോധനം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന തലങ്ങളിൽ കർമ്മ സമിതി രൂപീകരിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post