Trending

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു; കാമുകനൊപ്പം പോയി; ഒടുവിൽ ദാരുണാന്ത്യം




ചെന്നൈ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനിറങ്ങിത്തിരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണു കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തെ കണ്ടെത്തിയത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്നാട്ടിലെത്തിയത്. ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു.

ഇതിനിടെ ഒരാഴ്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തർക്കമുണ്ടായി. ഇതേ തുടർന്നു ഇന്നലെ മുതൽ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടർന്ന് താൻ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post