Trending

മാലിന്യ സംസ്കരണ മേഖലയിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മാത്രമായി കേരളത്തിലെ ആദ്യത്തെ സ്ഥാപനം പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി:മാലിന്യ സംസ്കരണ മേഖലയിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മാത്രമായി കേരളത്തിലെ ആദ്യത്തെ സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേസ്റ്റ് മാനേജ്മെന്റ് & റിസർച്ച് സെന്റർ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എലോക്കരയിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.


വേസ്റ്റ് മാനേജ്മെന്റ് മേഖലയിൽ കേരളത്തിലെ തന്നെ ആദ്യത്തെ സ്ഥാപനമായ ഇത് വിദേശ രാജ്യങ്ങളിലെ പോലെ മാലിന്യ സംസ്കരണ രംഗത്തു പ്രൊഫെഷണൽ സമീപനവും പുതിയ ടെക്‌നോളജിയും വികസിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മിർഷാദ് പി വി അറിയിച്ചു.

 ലെക്ച്ചറർ റൂം പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കുട്ടി സുൽത്താൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ സിന്ധു ജോയ്,ബ്ലോക്ക് മെമ്പർമാരായ കെ പി സുനീർ, ബുഷ്‌റ ഷാഫി, മെമ്പർമാരായ ശ്രീജ ബിജു, ജാസിൽ പെരുമ്പള്ളി അഡ്വൈസരി ബോർഡ് അംഗങ്ങളായ മർകസ് നോളേജ് സിറ്റി സി ഈ ഒ ഡോക്ടർ അബ്ദുൽ സലാം, സുദേശ് എം രഘു, ഷൗക്കത്ത് അലി എരോത്ത് ,ഡയറക്ടർമാരായ ഷാഹിദ് കുട്ടമ്പൂർ, നസീർ പിഎം, അജിഷ പി തുടങ്ങി വിവിധ മേഖകളിലെ പ്രമുഖ വ്യക്തികൾ അടക്കം നിരവധി പേർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post