Trending

കെട്ടിടത്തിന് മുകളില്‍ ആല്‍ വളര്‍ന്നാല്‍ അതും തണലാകുമെന്ന് തെളിയിച്ച് പോലീസ് ക്വാർട്ടേഴ്സ് കെട്ടിടം


താമരശ്ശേരി: സംരക്ഷണമില്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ ആല്‍ വളര്‍ന്നാല്‍ അതും തണലാകുമെന്ന് തെളിയിച്ച് താമരശ്ശേരി പോലീസ് ക്വാർട്ടേഴ്സ് കെട്ടിടം.

താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്നിലെ ക്വാർട്ടേഴ്സിനോട്  ചേർന്ന കെട്ടിടത്തിലാണ് ആല്‍ വളര്‍ന്ന് മരമായി പടര്‍ന്ന് തണലായി മാറിയിരിക്കുന്നത്.

 ഇത് പരിസരത്തെ വീടുകളിൽ താമസിക്കുന്നവർക്കും ശല്യമായി മാറിയിരിക്കുകയാണ്. സമീപത്തെ വീടുളുടെയും അപ്പാർട്ട്മെമെൻറുകളുടെയും വരാന്തയിലേക്ക് മരം പന്തലിച്ച്  ആലിന് മുകളിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പുകൾ വീടിനകത്തേക്ക് പ്രവേശിക്കുന്നത് പതിവായിരിക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. 


അതിനു പുറമെ വളര്‍ന്നു പന്തലിക്കുന്ന ആല്‍മരം കെട്ടിടം തകര്‍ക്കുമെന്ന നിലയിലായിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. 
 
തകര്‍ച്ചാഭീഷണിയിലായ കെട്ടിടത്തിൻ്റെ മുകൾവശം ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്.പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ചുറ്റുമതിലിനും  ആൽമരം ഭീഷണിയാണ്,
T News

working in the field of advertising and printing

Post a Comment

Previous Post Next Post