അടൂര്‍ : അടൂര്‍ ഇളമണ്ണൂരില്‍ സഹപാഠികള്‍ ആത്മഹത്യ ചെയ്തു. ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയും യുവാവും സ്വന്തം വീടുകളിലാണ് തൂങ്ങി മരിച്ചത്.
അടൂര്‍ സ്വദേശികളായ ജെബിന്‍ വി ജോണ്‍, സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കം 22 വയസ്സായിരുന്നു.
ഇരുവരും പത്താനപുരം സെൻ്റ് സ്റ്റീഫൻ കോളേജിൽ ഡിഗ്രി സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.
പിന്നീട് ജബിൻ ബാംഗ്ലൂരിൽ ഉപരി പഠനത്തിന് പോകുകയും, സോന അടൂരിൽ സ്വകാര്യ വിദ്യാലയത്തിൽ തുടർപഠനം നടത്തി വരികയുമായിരുന്നു. ജബിനെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും, സോനയെ ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
Tags:
Latest News
