Trending

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വിജയകിരീടത്തിലേക്ക് എത്തിച്ച ഗോൾ കീപ്പർ മുഹമ്മദ് ഫായിസിനെ അനുമോദിച്ചു.


താമരശ്ശേരി: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിനെ വിജയകിരീടം ചൂടിക്കുകയും, സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഗോൾകീപ്പർ  അമ്പായത്തോടിൻ്റെ അഭിമാനമായ മുഹമ്മദ് ഫായിസിനെ പ്രവാസി വെൽഫെയർ ചാരിറ്റബിൾ ഗ്രൂപ്പ് അനുമോദിച്ചു.

 ചടങ്ങിൽ വാർഡ് മെമ്പറായ സീന സുരേഷ് ട്രോഫി നൽകി ആദരിച്ചു. ഗ്രൂപ്പ് മെമ്പർ ആയ മാളിയേക്കൽ ജബ്ബാർ പൊന്നാട അണിയിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. അഷ്റഫ് പുറായിൽ ബൂട്ടിനുള്ള് ക്യാഷ് അവാർഡും കൈമാറി.  മെമ്പർമാരായ റഷീദ് വിച്ചി, എടി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രൂപ്പ് ട്രഷറർ ബാവൂട്ടി അസീസ് നന്ദി അർപ്പിക്കുകയും ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post