Trending

നന്മണ്ടയില്‍ ബാങ്ക് ജീവനക്കാരിയെ യുവാവ് ബാങ്കില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു






ബാലുശ്ശേരി: നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിയെ യുവാവ് ഓഫിസീൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. നന്മണ്ട റൂറൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സഹകരണ ബാങ്കിൽ  ഉച്ചയോടെയാണ് ആക്രമണം. പരുക്കേറ്റ ജീവനക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ആളുമാറിയാണ് ആക്രമണം നടത്തിയതെന്ന് സംശയമുണ്ട്. മുൻ ഭാര്യയെ ആക്രമിക്കാനാണ് പ്രതി ബാങ്കിലെത്തിയതെനാണ് സൂചന. ഇയാളുടെ മുൻ ഭാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു. വിവാഹ മോചിതരായിരുന്നു. ബിജു അമിതമായി ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post