എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട്എക്‌സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കൾ ആറ സ്റ്റിലായി.വിപണിയിൽ വന്മൂല്യമുള്ള 5000മില്ലി ഗ്രാം MDMA,3000മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്.താമരശ്ശേരി താലൂക്കിൽ ഈങ്ങാപ്പുഴ വില്ലേജിൽ മലപുറം ദേശത്ത് അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35വയസ്സ് ),താമരശ്ശേരി താലൂക്കിൽ കൊടുവള്ളി വില്ലേജിൽ മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ് മകൻ അഫ്സൽ (23വയസ്സ് )എന്നിവരെയാണ് അറസ്റ് ചെയ്തത്. ഇവർ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച റിട്സ്കാറും ഒരു സ്കൂട്ടറും പിടിച്ചെടുത്തു.
എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു,എക്സ്സൈസ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, ഐ ബി ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസി:എക്സ്സൈസ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )പ്രദീപ് കുമാർ കെ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അരുൺ പാറോൽ
, ഷിഹാബുദീൻ കെ,സുരേഷ് ബാബു,സുജിൽ, പ്രസാദ്,ഗംഗാധരൻ,എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.താമരശ്ശേരി റൈഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു.
Tags:
Latest News
