പാണ്ടിക്കാട്: മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യം എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും മഞ്ചേരി റെയ്‌ഞ്ചു പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.
പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ, പാറക്കോട്ടിൽ നിതിൻ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. മാഹിയിൽ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പിൽ പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
Tags:
Latest News
