Trending

ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായവര്‍



പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടത്തിയതില്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരും, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമടക്കം 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി പി മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി.എ മുഹസിന്‍ (27), മീനങ്ങാടി പടിക്കല്‍ പി ആര്‍ അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി അജ്മല്‍ (28), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പില്‍ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും, ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികളുടെ വിശദാംശങ്ങള്‍ ലഭ്യമായി വരികയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post