Trending

ജില്ലാ പഞ്ചായത്തിന് കീഴിൽ മത്സ്യ കൃഷി സമിതി രൂപീകരിക്കണമെന്ന് എം കെ രാഘവൻ എം പി



ജില്ലാ പഞ്ചായത്തിന് കീഴിൽ  മത്സ്യ കൃഷി സമിതി രൂപീകരിക്കണമെന്ന് എം കെ രാഘവൻ എം പി 

മത്സ്യ കർഷകൻ അത്തോളി സ്വദേശി മനോജ് കൂടത്തം കണ്ടിയുടെ നാഷണൽ അക്വ ഫാമിൽ നടന്ന പൂമീൻ വിളവെടുപ്പ്  ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം പി.


റിപ്പോർട്ടർ :ആവണി അജീഷ്

അത്തോളി : കുനിയിൽ കടവ് പുഴയോരത്ത് മത്സ്യ കർഷകൻ മനോജ് കൂടത്ത് കണ്ടി നടത്തുന്ന നാഷണൽ അക്വ ഫാമിൽ പൂമീൻ വിളവെടുപ്പ് നടത്തി.  
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യുടെ അധ്യക്ഷതയിൽ നടന്ന് ചടങ്ങ് എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.   മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് എം കെ രാഘവൻ എം പി അഭ്യർത്ഥിച്ചു.
കോവിഡ് സാഹചര്യത്തെയും പ്രളയക്കെടുതിയേയും മറി കടന്നാണ് മത്സ്യ കർഷകൻ മനോജ് കൂടത്തം കണ്ടി മത്സ്യ കൃഷി നടത്തുന്നത്. കഴിഞ്ഞ  മൂന്ന് പതിറ്റാണ്ടായി മനോജ് വിവിധ മത്സ്യങ്ങളെ കൃഷി നടത്തുന്നത് ഉപജീവനം  വരുമാർഗ്ഗം മാത്രമല്ല ഉൾനാടൻ മത്സ്യ കൃഷി വിപണനത്തിന് വലിയ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളെ അതിജീവിച്ചാണ് മത്സ്യ കൃഷി നടത്തുന്നതെന്ന് മനോജ് കൂടത്തം കണ്ടി പറഞ്ഞു.
ചടങ്ങിൽ
മത്സ്യ കൃഷിയിൽ വിജയം കൊയ്ത പുതുമുഖ കർഷകരായ സജീഷ് എരഞ്ഞിക്കൽ ,കെ പ്രസാദ് എന്നിവരെ ആദരിച്ചു.
കൃഷി വിജ്ഞാൻ കേന്ദ്ര പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി .രാധാകൃഷ്ണൻ , 
ജില്ലാ ഫിഷറീസ് 
ഡെപ്യൂട്ടി ഡയറക്ടർ- പി കെ രഞ്ജിനി എന്നിവർ വിശിഷ്ടാതിഥികളായി.ഫിഷറീസ് സബ്ജക്റ്റ് മാറ്റർ സ്പഷ്യലിസ്റ്റ് ഡോ.ബി പ്രദീപ് വിഷയവതരണം നടത്തി.കൊയിലാണ്ടി ഫിഷറീസ്  എക്സ്റ്റൻഷൻ ഓഫീസർ 
ഡി എസ് ദിൽന പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ്.പ്രസിഡന്റ് - സന്ദീപ് നാലു പുരയ്ക്കൽ, 
വാർഡ് മെമ്പർമാരായ ബൈജു കൂമുള്ളി,
എ എം സരിത , 
ഫിഷ് ഫാർമേർസ് ഡെവലപ്പ്മെന്റ് ഏജൻസി (എഫ് എഫ്. ഡി .എ) - പ്രൊജക്ട് കോ-ഓഡിനേറ്റർ നവീൻ നിശ്ചൽ, കർഷകൻ മനോജ് കൂടത്തംകണ്ടി എന്നിവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബാ രാമചന്ദ്രൻ സ്വാഗതവും അക്വ കൾച്ചർ പ്രൊമോട്ടർ സോഫിയ ഫൈസൽ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മത്സ്യ കൃഷി പഠനത്തിനും ഇക്കോ - അക്വ ഫ്രന്റലി പദ്ധതിയായി ഈ പ്രദേശത്തെ മത്സ്യ കൃഷി മാറുമെന്ന പ്രതീക്ഷ കൈമാറിയാണ് ചടങ്ങ് അവസാനിപ്പിച്ചത്.  വിളവെടുത്ത മത്സ്യം വാങ്ങാൻ നിരവധി പേർ സ്ഥലത്ത് എത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post