Trending

വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതി, ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു.


താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും പരപ്പൻ പൊയിലിലേക്ക് പോകുകയായിരുന്ന ഓട്ടോയിൽ കയറിയ വിദ്യാർത്ഥിയെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
KL 57 D 3659 (TSY 208) നമ്പർ ഓട്ടോറിക്ഷാ ഡ്രൈവർ കളരാന്തിരി സ്വദേശി അൻവറിനെതിരെയാണ് കേസെടുത്തത്.

ഇന്നലെ സന്ധ്യയോടെ താമരശ്ശേരിയിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് പരപ്പൻ പൊയിലിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന പന്നിക്കോട്ടൂർ നെല്ലിക്കുന്നുമ്മൽ ഫർബിൻ നെൽസം എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

പരപ്പൻ പൊയിലിലേക്ക് മടക്കയാത്ര പോകുകയായിരുന്ന ഓട്ടോയിൽ കൈ കാണിച്ചു കയറിയ ഫർബിൻ ഇറങ്ങുമ്പോൾ 20 രൂപ നൽകിയെങ്കിലും ഈ തുക പോരായെന്നു പറഞ്ഞ് തർക്കമുണ്ടാവുകയും തുടർന്ന് ഡ്രൈവർ മർദ്ദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

പരിക്കേറ്റ വിദ്യാർത്ഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇന്നലെ സന്ധ്യയോടെ
T News

working in the field of advertising and printing

Post a Comment

Previous Post Next Post