Trending

കൊടിയത്തൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു.




റിയാദ്: കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ സ്വദേശി പറക്കുഴി ചെറിയാപ്പു മകൻ ശബീർ.
ഹൃദയാഘാതം മൂലം സൗദിയിലെ ജിദ്ധയിൽ  മരണപ്പെട്ടു.

ജിദ്ധയിലെ ഖുബ്ബൂസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റൂമിലേക്ക് തിരിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.

ഭാര്യയും കുട്ടിയും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിസിറ്റിംഗ് വിസയിലായി നാട്ടിൽ നിന്നും സൗദിയിൽ എത്തിയത്.
മുക്കത്തുകാരുടെ പ്രാദേശിക കൂട്ടായ്മയായ മാക്  എന്ന സംഘടനയുടെ അംഗമാണ്. 

മയ്യത്ത് മഹജറിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.
ബോഡി നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികളുമായി  നാട്ടുകാരും ബന്ധുക്കളും രംഗത്തുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post