Trending

'പഴുതുകളടച്ച് പ്രോസിക്യൂഷന്‍, ദിലീപിന് തിരിച്ചടി'; കോടതിയില്‍ സംഭവിച്ചത്


നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നീക്കങ്ങള്‍ എല്ലാ പഴുതുകളും അടച്ച്. ഒന്നെങ്കില്‍ ഹാജറാക്കാതെ മാറ്റി വച്ച ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുക, അല്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുക എന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. സ്വകാര്യതയുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ ആവശ്യം പ്രതിരോധിച്ചത്.

എന്നാല്‍, ഫോണ്‍ ഹാജരാക്കില്ലെന്ന നിലപാട് സ്വീകരിച്ച പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അവര്‍ അറസ്റ്റില്‍ നിന്നും കോടതി നല്‍കിയ സംരക്ഷണത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ പ്രതികളെല്ലാം ഫോണ്‍ മാറ്റി. ഇത് ഗൂഢാലോചനയ്ക്കുള്ള തെളിവാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ ഫോണുകള്‍ ഹാജറാക്കണമെന്ന് കോടതി നിലപാട് എടുത്തത്. തിങ്കളാഴ്ച ഫോണുകള്‍ ഹാജറാക്കണം എന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ഫോണുകള്‍ സീല്‍ ചെയ്ത കവറില്‍ ഫോണ്‍ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന് മുന്നില്‍ ഹാജറാക്കണം എന്നും കോടതി വ്യക്തമാക്കി.

ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കാന്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തി.

എന്നാല്‍, പ്രോസിക്യൂഷന്‍ പറയുന്ന 7 ഫോണുകളില്‍ ഒന്ന് മുംബൈയില്‍ ആണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍ ഇതിന് മറുപടി നല്‍കിയ കോടതി ഇപ്പോള്‍ ശനിയാഴ്ച 12 മണി ആയിട്ടേ ഉള്ളു എന്നായിരുന്നു. ഇതിനിടെ, ഏഴ് ഫോണുകളില്‍ ഒന്ന് ഏത് കമ്പനിയുടേത് ആണെന്ന് വ്യക്തമല്ലെന്നും ഇതില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദം. ദിലീപിന് മറ്റ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പ്രിവിലേജാണ് ലഭിക്കുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കോടതിയില്‍ നടക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പിന്നാലെയായിരുന്നു കോടിതി ഫോണുകള്‍ ഹാജറാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. 'സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലും എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 45, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 79 എ എന്നിവ കണക്കിലെടുത്ത് തെളിവുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക്  പ്രോസിക്യൂഷന് എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കോടതി വിലയിരുത്തുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറണം. ഐടി നിയമത്തിലെ സെക്ഷന്‍ 79 എ പ്രകാരം വിജ്ഞാപനം ചെയ്ത ഏജന്‍സികളിലൊന്ന് ഫോണുകളുടെ പരിശോധന നടത്തണം' എന്നും കോടതി വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് എല്ലാ അവകാശവുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post