Trending

കുഴിയിൽ ബുള്ളറ്റ് വീണ സംഭവം, റോഡിൽ സുരക്ഷ ഒരുക്കാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ കരാർ കമ്പനി ഉദ്യോഗസ്ഥരുടെ ധിക്കാരം.



താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം  കലുങ്ക് നിർമ്മാണത്തിനായി തീർത്ത കുഴിക്ക് ചുറ്റും മതിയായ സുരക്ഷയൊരുക്കാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയാണ് കരാർ കമ്പനിയായ ശ്രീ ധന്യ കൺസ്ട്രക്ഷൻസ് ഉദ്യോഗസ്ഥരുടെ ധിക്കാര സ്വരം.

കുഴിയെടുത്ത ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കാതിരിക്കുന്നതിനായ സുരക്ഷാവേലിയോ, മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ളക്ടറോ ഇല്ലായിരുന്നു.

ആകെ ഉണ്ടായിരുന്നത് റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് റിബൺ മാത്രമായിരുന്നു. രാത്രി എതിർദിശയിൽ വാഹനം വന്നാൽ ലൈറ്റ് കാരണം റിബൺ കണ്ണിൽ പെടുകയുമില്ല.

ഇതെല്ലാം ചോദ്യം ചെയ്ത നാട്ടുകാരോട് കരാർ കമ്പനി ജീവനക്കാരൻ്റെ മറുപടി റിബൺ കണ്ട് നിർത്താതിരുന്ന വാഹന യുടമയാണ് കുറ്റക്കാരൻ എന്നായിരുന്നു.

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷ ഒരുക്കാതെ  നടക്കുന്ന നിർമ്മണ പ്രവർത്തിക്കെതിരെ വാർത്ത പുറന്നു വന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post