Trending

ബൈക്ക് യാത്രികന്‍ കുഴിയില്‍ വീണ സംഭവം; അസി. എന്‍ജിനീയറെ സ്ഥലംമാറ്റി, കരാറുകാർക്ക് എതിരെയും നടപടിയെടുക്കും


താമരശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ കേസില്‍ നടപടി. കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റി. അപകടം സംബന്ധിച്ച് പി ബ്ല്യുഡി വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും. 

നിർമ്മാണത്തിൻ്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന കണ്ണൂർ ഡിവിഷൻ അസി.എഞ്ചിനിയറെയാണ് മൂവാറ്റുപുഴക്ക് സ്ഥലംമാറ്റിയത്.

KSTP പ്രൊജക്ട് ഡയരക്ടടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ കാര്യത്തിൽ വീഴ്ച വരുത്തിയ കരാറുകാർക്കും നോട്ടീസ് അയക്കും.

പ്രവർത്തി നടക്കുന്നമറ്റു സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കും.
പ്രഥമദൃശ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെയാണ് പ്രാഥമിക ഘട്ടത്തിൽ നടപടി.

കരാറുകാരും, ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയിട്ടില്ലയെന്ന ഉദ്യോഗസ്ഥരുടെ ആദ്യ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളിയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post