Trending

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു


ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.  കണ്ണൂർ സ്വദേശി ധീരജിനെയാണ് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കുത്തിക്കൊന്നത്. ധീരജിനെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകനെ കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത് . പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്.

ധീരജ് സംഭവ സ്ഥാനത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്‍ നിഖിൽ പൈലി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് വിവരം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post