Trending

നാദാപുരം സ്വദേശിനി ദുബായിൽ ഷോക്കേറ്റ് മരിച്ചു


കോഴിക്കോട്∙ നാദാപുരം സ്വദേശിനി ദുബായിൽ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേൽ ചേന്നാട്ട് സ്വദേശിനി ലഫ്‌സിന സുബൈർ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകളാണ്. ബുധനാഴ്ച്ച രാത്രിയോടെ ഐൻ ഖാലിദിലെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ലഫ്‌സിനയ്ക്ക് ഷോക്കേറ്റതെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുളിമുറിയിൽ ഉപയോ​ഗിക്കുന്ന വാട്ടർ ഹീറ്ററിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയാലോ ഔദ്യോ​ഗിക വിവരങ്ങൾ ലഭ്യമാവൂ. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്‌സിന ഏറെ നേരം കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതോടെ അന്വേഷിച്ചപ്പോൾ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.

ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post