Trending

സ്ത്രീളുടെ നഗ്നത പകർത്തുന്നത് ഭർത്താവിന് ഹോബി.ദൃശ്യങ്ങളിൽ ഭാര്യാ സഹോദരിയും; കുടുക്കി ഭാര്യ; അറസ്റ്റ്


സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആസ്വദിക്കുന്ന സ്വഭാവവൈകൃതമുള്ള ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ. സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കം തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും വരെ ഇയാൾ രഹസ്യമായി പകർത്തിയിരുന്നു. ചെന്നൈ ന്യൂ വാഷർമെൻപേട്ടിലാണ് സംഭവം. പരാതിയെ തുടർന്ന് തിരുവൊട്ടിയൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

30 വയസുള്ള ശേഖറാണ് പിടിയിലായത്. മൂന്നു വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയത്. തന്റെ സഹോദരി കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കമുള്ള സ്വകാര്യ ദൃശ്യങ്ങൾ അടക്കം ഇയാൾ പകർത്തിയെന്നും ഭാര്യ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ താൻ അറിയുക പോലും ചെയ്യാത്ത ഒട്ടേറെ സ്ത്രീകളുടെ ദൃശ്യങ്ങളാണ് അവർ അറിയാതെ തന്നെ ഇയാൾ പകർത്തിയിരിക്കുന്നത്. ഇതോടെയാണ് മൊബൈൽ ഫോൺ സഹിതം പൊലീസിന് കൈമാറി പരാതി നൽകിയത്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post