Trending

കര്‍ണാടക ഉദ്യോഗസ്ഥര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞതിനെതിരെ  പ്രതിഷേധിച്ചു


മുത്തങ്ങ: കര്‍ണാടക ഉദ്യോഗസ്ഥര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് വയനാട് മുത്തങ്ങ മൂലഹള്ള ചെക്‌പോസ്റ്റില്‍ പ്രതിഷേധം. കേരള  അതിര്‍ത്തിയില്‍ ചരക്ക് ലോറി ഡ്രൈവർമാർ മറ്റ് വാഹനങ്ങള്‍ കടത്തി വിടാതെ റോഡ് ഉപരോധിച്ചു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചരക്കു വാഹനങ്ങള്‍ കര്‍ണാടക തടഞ്ഞത്.  ചരക്കു വാഹനങ്ങള്‍ക്ക് 15 ദിവസത്തിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് മതിയെന്നിരിക്കെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കടത്തിവിടാത ഉപദ്രവിച്ചെന്നാണ് പരാതി. റോഡ് ഉപരോധിച്ചതോടെ  അതിര്‍ത്തിയില്‍ ഏറെ നേരം ഗതാഗതം നിലച്ചു. ഇതോടെ ഗുണ്ടല്‍പ്പേട്ട മധൂര്‍ ചെക്ക് പോസ്റ്റിലും ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍  കര്‍ണാടക ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ കടത്തിവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post