കട്ടിപ്പാറ. നാളികേരത്തിൻ്റെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച നാളികേര സംഭരണം കട്ടിപ്പാറയിൽ ആരംഭിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ വെടിവെച്ച് നശിപ്പിക്കുന്നതിന് കട്ടിപ്പാറ പഞ്ചായത്തിൽ വനം വകുപ്പിൻ്റെ എം.പാനൽ ഷൂട്ടർമാരുടെ എണ്ണം കുറവാണ്, ഏത് സമയത്തും കാട്ടുപന്നികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട് വിവിധ പ്രദേശങ്ങളിൽ ഇടവിളകൃഷികൾ വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്, തെങ്ങിൻ മുകളിൽ നിന്ന് മച്ചിങ്ങയും കരിക്കും കുരങ്ങൻമാരും നശിപ്പിക്കുന്നു. വിലത്തകർച്ചയും വന്യമൃഗശല്യവും മൂലം പൊറുതിമുട്ടിയകട്ടിപ്പാറ പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമേകുന്നതിന് കട്ടിപ്പാറ കൃഷിഭവൻ മുഖേന നാളികേര സംഭരണം ആരംഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കൺവീനർ രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു.കെ.വി.സെബാസ്റ്റ്യൻ,വി.ജെ. ഇന്മാനുവൽ,ഷാൻ മാസ്റ്റർ,എൻ.പി. കുഞ്ഞാലിക്കുട്ടി,ജോഷി ജോസഫ്,സലിം പുല്ലടി,സണ്ണി കുടിയിരിക്കൽ. തങ്കച്ചൻ മുരിങ്ങാകുടി.ജോസ് പയ്യപ്പേൽ.സജി ടോപ്പാ സ്.സെബാസ്റ്റിൻ.ഇ.ജെ, ബെന്നി ലുക്കാ .എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:
Latest News
