Trending

കോവിഡ് വ്യാപനം: തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനില്‍,കോവിഡ് നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകമാക്കി
















സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും ഓൺലൈനായി ആയിരിക്കും കേസുകൾ പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കൂ. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും ,അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.


സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആർ 20നുമുകളിലുളള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി. സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക, സാമുദായിക, പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തരം ചടങ്ങുകൾക്കും നേരത്തെ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് കോവിഡ് കണക്കുകള്‍. ഇന്ന് 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 26.92 ശതമാനമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 4,694 പേരും എറണാകുളത്ത് 2,637 പേരും ഇന്ന് കോവിഡ് പോസിറ്റീവായി. ഇന്ന് 17 മരണം കൂടി സ്ഥിരീകരിച്ചു. 89 മരണം കൂടി കോവിഡ് മരണങ്ങളില്‍ ഉള്‍പെടുത്തി. ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം 90,649 ആയി ഉയര്‍ന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post