Trending

കോവിഡ് വ്യാപനം;നിയന്ത്രണം പൂർണം, പട്ടണം വിജനം.


താമരശ്ശേരി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം താമരശ്ശേരിയിൽ പൂർണ്ണം, നാടും, നഗരവും വിജനം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് ഏർപ്പെടുത്തിയത്.

അവശ്യസാധനങ്ങൾ, മരുന്നുകൾ, പഴങ്ങൾ എന്നിവ വിൽക്കുന്ന കടകളും, ഏതാനും ബേക്കറികളും തുറന്നെങ്കിലും ഹോട്ടലുകൾ മിക്കതും അടഞ്ഞുകിടന്നു.

കെ.എസ് .ആർ ടി സി ഏതാനും സർവ്വീസുകൾ നടത്തി.

അവശ്യസർവ്വീസുകളും, മതിയായ കാരണങ്ങളുള്ള സത്യവാങ്ങ്മൂലം കൈവശം കരുതിയ വാഹനങ്ങളും വിട്ടയച്ചെങ്കിലും അനാവശ്യമായി ചുറ്റാനിറങ്ങിയവരിൽ നിന്നും പോലീസ് പിഴ ഈടാക്കി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post