Trending

ദേഹാസ്വാസ്ഥ്യം പത്തുവയസ്സുകാരി മരിച്ചു


മാനന്തവാടി:വെള്ളമുണ്ട മൊതക്കര കപ്യാര്‍മലയില്‍ അല്‍നയാണ്(10) മരിച്ചത്.മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്.ഇന്നലെ രാവിലെ ചര്‍ദിയും ക്ഷീണവും ഉണ്ടായതിനെത്തുടര്‍ന്ന് അല്‍നയെ സ്വകാര്യ ക്ലിനിക്കില്‍ കാണിച്ച് മരുന്നു വാങ്ങിയിരുന്നു.വൈകീട്ടോടെ വീട്ടില്‍ അസ്വസ്ഥയായി കണ്ട അല്‍നയെ വെള്ളമുണ്ടയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥിനി അഖില്‍ന, മൊതക്കര ജി.എല്‍.പി. മൂന്നാം തരം വിദ്യാര്‍ഥിനി അഖില്‍, അന്‍ലിയ എന്നിവരാണ് സഹോദരങ്ങള്‍.സ്വകാര്യ ബസ് ഡ്രൈവര്‍ മൊതക്കര കപ്യാര്‍മലയില്‍ സുഭാഷിന്റെയും, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി നഴ്സ് നിഷയുമാണ് അല്‍നയുടെ മാതാ പിതാക്കള്‍.

T News

working in the field of advertising and printing

Post a Comment

Previous Post Next Post