Trending

Dolo 650 അമിതമായി ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കും; അറിഞ്ഞിരിക്കേണ്ട പാർശ്വഫലങ്ങൾ




കഴിഞ്ഞ 2 വർഷത്തിനിടെ കോവിഡ്-19 (Covid 19) നമ്മുടെ ലോകത്തെ തന്നെ കീഴ്മേൽ മറിക്കുകയും ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക കോവിഡ് കേസുകളിലുമുള്ള സാധാരണ രോഗലക്ഷണങ്ങൾ ജലദോഷം, ചുമ, പനി, ശ്വാസകോശ അണുബാധ എന്നിവയാണ്. എന്നാൽ ഇതുവരെ കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഈ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സകൾ നടത്തുന്നതിനാൽ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ പോലും ആളുകൾ ഡോളോ-650 പോലുള്ള മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങി.

എന്നാൽ ഈ മരുന്നിന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഇവയ്ക്ക് ഗുണങ്ങളുണ്ടെങ്കിലും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ട്. ചിലപ്പോൾ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാൽ, ഈ മരുന്നിന്റെ പാർശ്വഫലങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

ഡോളോ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ:

ഡോളോ 650 ഒരു ജനപ്രിയ വേദനസംഹാരിയാണ്. ഇത് മിക്കവാറും എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാവുകയും ചെയ്യും. പാരസെറ്റമോൾ അടങ്ങിയ മരുന്നാണിത്. ഇത് പനിക്കും കോവിഡ് -19 രോഗികളിൽ കാണപ്പെടുന്ന മറ്റ് ലക്ഷണങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. കൂടാതെ, ഡോളോ-650 തലവേദന, പല്ലുവേദന, നടുവേദന, ഞരമ്പുകളുടെ വേദന, പേശി വേദന എന്നിവയ്ക്കും ആശ്വാസം നൽകുന്നു. പല രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മരുന്ന് കൂടിയാണ് ഡോളോ. അതിനാലാണ് ഈ മരുന്ന് ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ തന്നെ ആളുകൾ ഉപയോഗിക്കുന്നത്.

ഈ മരുന്ന് ഉപയോഗിക്കുന്നതോടെ തലച്ചോറിലേക്ക് അയയ്ക്കുന്ന വേദന സിഗ്നലുകൾ കുറയ്ക്കും. ഇത് രോഗികൾക്ക് ആശ്വാസം നൽകുന്നു. ഈ മരുന്നിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന രാസവസ്തുവിനെ തടയുകയും ചെയ്യും. വേദനയും ശരീര താപനിലയും വർധിപ്പിക്കുന്ന രാസവസ്തുവാണിത്.

ഡോളോയുടെ സാധാരണ പാർശ്വഫലങ്ങൾ:

ഓക്കാനം
രക്തസമ്മർദ്ദം കുറയുന്നത്
തലകറക്കം
ക്ഷീണം
അമിതമായ ഉറക്കം
അസ്വസ്ഥതകൾ
മലബന്ധം
തളർച്ച
വരണ്ടുണങ്ങുന്ന വായ
മൂത്രാശയ അണുബാധ

ഡോളോയുടെ ഗുരുതരമായ പാർശ്വഫലങ്ങൾ:
ഹൃദയമിടിപ്പ് കുറയുന്നത്
വോക്കൽ കോഡിനുണ്ടാകുന്ന നീർവീക്കം
ശ്വാസകോശ അണുബാധ
ശ്വാസംമുട്ടൽ
ഹൃദയമിടിപ്പ് വർദ്ധിക്കുന്നത്

നിലവിലെ കണക്കുകൾ അനുസരിച്ച്, 2020ൽ കോവിഡ് 19 ആരംഭിച്ചതിന് ശേഷം, പനിയ്ക്കുള്ള ഈ പ്രതിരോധ മരുന്നിന്റെ 3.5 ബില്യണിലധികം ഗുളികകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ട്. ഈ മഹാമാരി കാലഘട്ടത്തിൽ വിറ്റുപോയ 3.5 ബില്യൺ ഡോളോ ടാബ്‌ലെറ്റുകളും ലംബമായി അടുക്കിയാൽ, അത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റിന്റെ ഏകദേശം 6,000 മടങ്ങ് അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങ് ഉയരത്തിലെത്തുമാണ് വിലയിരുത്തൽ. 2021ൽ 3.1 ബില്യൺ രൂപ വിറ്റുവരവുള്ള ഡോളോ നിലവിൽ പനിയ്ക്കും വേദനയ്ക്കുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ടാബ്‌ലെറ്റാണ്.


Published by: Sarath Mohanan
First published: January 28, 2022, 13:55 IST
T News

working in the field of advertising and printing

Post a Comment

Previous Post Next Post