താമരശ്ശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ജോസ് ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥി പ്രതിനിധികളായ അനുഷേക്, അയന, ആദിദേവ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.
വർണ്ണാഭമായ മാസ്ഡ്രിൽ, ദേശസ്നേഹം ഉണർത്തുന്ന ഗാനങ്ങൾ, ഭാരതാംബയുടെ ആവിഷ്കാരം, തുടങ്ങിയ വ്യത്യസ്ത കലാപരിപാടികളിലൂടെ കുട്ടികൾ നാടിന്റെ സ്വാതന്ത്ര്യദിനം ഉത്സവമാക്കി. PTA പ്രസിഡണ്ട് ശ്രീ ആന്റണി ജോയി, വൈസ് പ്രസിഡണ്ട് ശ്രീ ബിനീഷ് കുമാർ, MPTA പ്രസിഡന്റ് ശ്രീമതി ദീപ, അധ്യാപികമാരായ മിസ് സോമിനി, മിസ് പ്രതിഭ, മിസ് വിൻസി, സ്കൂൾ ലീഡർ കുമാരി അബിയ എബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.