Trending

നോളജ് സിറ്റിയിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി




നോളജ് സിറ്റി: നോളജ് സിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. 

മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിന്റെ സമീപത്തെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്.  നോളജ് സിറ്റിയിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപങ്ങളിലെയും മറ്റു വാണിജ്യ സ്ഥാപനങ്ങളിലെയും മേധാവികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ, താമസക്കാർ തുടങ്ങിയവർക്ക് പുറമെ, നാട്ടുകാരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

 മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി ദേശീയ പതാക ഉയർത്തി. ലോക ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ മർകസ് നോളജ് സിറ്റി മഹത്തായ സംഭാവനകൾ അർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. അമീർ ഹസൻ, അഡ്വ. തൻവീർ ഉമർ, ഡോ. ഷാഹുൽ ഹമീദ്, ഡോ. ശംസുദ്ധീൻ, ഡോ. അബ്ദുറഹൂഫ്, അബ്ദുറഹ്മാൻ ചാലിൽ, ഹിബത്തുല്ല, ഷൗക്കത്ത്, ഹബീബ് കോയ തുടങ്ങിയവർ സംബന്ധിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post