താമരശ്ശേരി: കാട്ടുപന്നി മുന്നിൽ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
ചമൽ കൊളമലയിലെ കൃഷിസ്ഥലത്ത് നിന്നും ബൈക്കിൽ വരുന്ന വഴി കട്ടിപ്പാറ സ്വദേശി
തങ്കച്ചൻ മുരിങ്ങാകുടിയുടെ വാഹനത്തിന് മുന്നിലേക്ക് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് റോഡിലേക്ക് മറിഞ്ഞ് വീണാണ് കൈക്കും, കാലിനും ഗുരുതര പരിക്കേറ്റത്.
തങ്കച്ചനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് വൈകുന്നേരമായിരുന്നു അപകടം
കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹിയായാണ് തങ്കച്ചൻ.