Trending

വൈദ്യുതി നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് NCCOEEE (നാഷണൽ കോ ഓർഡിനേഷൻ കമ്മറ്റി ഓഫ് എംപ്ലോയീസ് & എഞ്ചിനീയേഴ്സ്) യുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രകടനവും ധർണ്ണയും നടത്തി



താമരശ്ശേരി : വൈദ്യുതി നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് NCCOEEE (നാഷണൽ കോ ഓർഡിനേഷൻ കമ്മറ്റി ഓഫ് എംപ്ലോയീസ് & എഞ്ചിനീയേഴ്സ്) യുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രകടനവും ധർണ്ണയും നടത്തി. 

ധർണ്ണ CITU ഏരിയാ സെക്രട്ടറി ശ്രീ ടി സി വാസു ഉദ്ഘാടനം ചെയ്തു.

 KSEB വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി  എം എം അക്ബർ വിശദീകരണ പ്രസംഗം നടത്തി . വിവിധ വർഗ്ഗ ബഹുജന സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്  എൻ കെ സുരേഷ് (CITU),  ഉല്ലാസ് കുമാർ (AlTUC),  അബ്ബാസ്  എ കെ (STU),  കെ ജി വിജയൻ ( വയർമെൻ അസോസിയേഷൻ) , ബി ആർ ബെന്നി (മോട്ടോർ തൊഴിലാളി യൂണിയൻ - CITU) തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയോടനുബന്ധിച്ച് നടത്തിയ  പ്രകടനത്തിന് സിവിൽ സ്റ്റേഷന് സമീപം NGO യൂനിയൻ പ്രവർത്തകർ അഭിവാദ്യം ചെയ്തു. എ. സജിത് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ ഷിബു സ്വാഗതവും ശ്രീ സിദ്ദിഖ് നന്ദിയും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post