Trending

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 46.54 ലക്ഷം നഷ്ടപരിഹാരം





മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനു വിധിച്ചു. വളാഞ്ചേരി എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് (22) മരിച്ചത്.


2019 ജൂണ്‍ അഞ്ചിന് രാവിലെ 10.15നായിരുന്നു അപകടം. വര്‍ക് ഷോപ്പ് മെക്കാനിക് ആയ മുഹമ്മദ് ഇര്‍ഫാന്‍ സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയില്‍നിന്ന് വളാഞ്ചേരിയിലേക്ക് പോകവേ കമ്മട്ടിക്കുളത്ത് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മലപ്പുറം ശാഖയാണ് നല്‍കേണ്ടത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post