വ്യാഴാഴ്ച രാത്രി 11നാണ് അപകടം. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവി(19)നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബൈക്കിൽനിന്നും തെറിച്ചുവീണ അമലിന്‍റെ ശരീരത്തിൽ ലോറി കയറുകയും അമൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയാണ് നിന്നത്. അമൽ തൽക്ഷണം മരണപ്പെട്ടു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അമൽ. മാതാവ്: അജിത. സാഹോദരങ്ങൾ: അതുൽ (ഗൾഫ്), രജിന.
