Trending

പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു.





ബാലുശ്ശേരി: ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന നാല് ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാധ്യമ പ്രവര്‍ത്തനമെന്നും ഏറെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഇടപെടേണ്ട ജോലിയാണ് ഇതെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികത കാത്തു സൂക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരേയും ചടങ്ങില്‍ മന്ത്രി ഉരഹാരം നല്‍കി ആദരിച്ചു. അഡ്വ. സച്ചിന്‍ദേവ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് ബിജു കക്കയം അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരിത്തി മുഖ്യ പ്രഭാഷണം നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍, അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നിജേഷ് അരവിന്ദ്, വി ബി ബിജീഷ്, ജയപ്രകാശ് കായണ്ണ, സലീം മടവൂര്‍, സകരിയ്യ എളേറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ രഞ്ജിത് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
മാധ്യമ സംവാദം അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘംചെയര്‍മാന്‍ കരുണന്‍ വൈകുണ്ഡം അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ മുസ്ഥഫ പി എറക്കല്‍ വിഷയാവതണം നടത്തി. ശരീഫ് കിനാലൂര്‍, മജീദ് താമരശ്ശേരി, ടി കെ വിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബ സംഗമം അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പ്രസ്‌ക്ലബ് പ്രസിഡന്റ് ജയപകാശ് തേനാക്കുഴി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.


ചിത്രം: കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post