സിവിൽ പൊലീസ് ഓഫിസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
byWeb Desk•
0
കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാതിരിപ്പിറ്റ സ്വദേശി സുധീഷിനെയാണ് ഡ്യൂട്ടിയിലിരിക്കെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇദ്ദേഹത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. ടി.ബി റോഡിൽ മൈജിക്കു സമീപത്തുവെച്ചാണ് ഇദ്ദേഹത്തെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കാരണങ്ങൾ പരിശോധിച്ചു വരുന്നു.