Trending

വാഹനബാഹുല്യം; ചുരത്തിലൂടെയുള്ള അത്യാവശ്യ യാത്രക്കാർ വലയുന്നു.





താമരശ്ശേരി ചുരത്തിൽ രണ്ടാം ദിവസവും ഗതാഗത കുരുക്ക് തുടരുന്നതിനാൽ എയർപോർട്ട്, റയിൽവേ സ്റ്റേഷൻ,ആശുപത്രി തുടങ്ങിയ ഇടങ്ങളിലേക്കുള്ള അത്യാവശ്യ യാത്രക്കാർ പലയുന്നു.

തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികളുടെ വരവും, മൈസൂരു ദസറ ആഘോഷം കാണാൻ പോകുന്നവരും, ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു കാരണമാണ് വാഹനബാഹുല്യം അനുഭവപ്പെടുന്നത്.

ഇന്നലെ ചുരത്തിൽ ഉണ്ടായ അപകടത്തെ തുടർന്നും, പിന്നീട് ലോറി വളവിൽ കേടായതിനെ തുടർന്നും രൂപപ്പെട്ട കുരുക്കിൻ്റെ തുടർച്ചയാണ് ഇന്നും നേരിടുന്നത്.

താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ചുരം NRDF പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.

Post a Comment

Previous Post Next Post