Trending

ജയിൽ ചാടിയ റിമാൻഡ് പ്രതി മണിക്കൂറുകൾക്കുളളിൽ പിടിയിൽ




താമരശേരി:കൊയിലാണ്ടി സബ് ജയിലിൽ നിന്നും റിമാൻഡിൽ കഴിയുന്നതിനിടെ ജയിൽ ചാടിയ പ്രതി  പിടിയിൽ.ഇന്ന് രാവിലെ 7 മണിയോടെ രക്ഷപ്പെട്ട താമരശേരി  ചാലക്കര  അനസിനെയാണ് വൈകുന്നേരം പൊലിസ്  പിടികൂടിയത്.താമരശേരി പള്ളിപ്പുറം വാടിക്കൽ നിന്നാണ് ഇന്ന് വൈകുന്നേരം നാലരയോടെ പ്രതിയെ പൊലിസ് പിടികൂടി യത്.


ഏറെ സാഹസപ്പെട്ടാണ് പൊലിസിനു ഇയാളെ പിടികൂടാൻ സാധിച്ചത്.മയക്ക് മരുന്നിനടിമയായ അനസ് മോഷണ കേസിൽ റിമാൻഡിൽ കയിയുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ ജയിലിൽ ചാടി രക്ഷപ്പെട്ടത്.ജയിൽ ചാടിയതിനു ശേഷം നാട്ടിൽ എത്തിയ പ്രതിയെ പിന്തുടർന്ന് വിവിധ സ്ഥലങ്ങളിൽ പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാടകീയ മായി പിടിയിലായത്.


സംഭവുമായി രണ്ട് പേരെ സസ്പെന്റ് ചെയ്തിരുന്നതായി പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.ജയിൽ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാൾ ചാടിപ്പോയത്.

Post a Comment

Previous Post Next Post