Trending

കൊയിലാണ്ടി സബ് ജയിലിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി.







കൊയിലാണ്ടി: സബ് ജയിലിൽ നിന്നും റിമാൻഡിൽ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസിൽ റിമാൻഡിൽ കഴിയുന്ന താമരശ്ശേരി  സ്വദേശി അനസാണ് ചാടിപ്പോയത്. ജയിൽ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാൾ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടുകിട്ടുന്നവർ ഉടൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ പോലീസ് സാമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment

Previous Post Next Post