നാദാപുരം: വളയത്ത് വിൽപ്പനക്കായി
സൂക്ഷിച്ച എം ഡി എം എയും , കഞ്ചാവുമായി 21 കാരൻ പോലീസ് പിടിയിലായി. കല്ലാച്ചി വിഷ്ണുമംഗലം
സ്വദേശി വണ്ണത്താം വീട്ടിൽ വിഷ്ണു ( 21 ) നെയാണ് വളയം എസ് ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 0.33 ഗ്രാം എം ഡി എം എ യും, 10. 55 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. ഇന്നലെ രാത്രി പട്രോളിംഗിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം കല്ല് നിരയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കെ എൽ. 18. എ.ബി. 2191 നമ്പർ സ്ക്കൂട്ടറിന്റെ സീറ്റിനടിയിൽ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് ശേഖരം.
