കൊടുവള്ളി നിയോജക മണ്ഡലത്തിൽ നടന്ന യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞടുപ്പിൽ തൂത്ത് വാരി ടി സിദ്ധിഖ് വിഭാഗം . നിയോജക മണ്ഡലം പ്രസിഡന്റ്, നാല് ജില്ലാ ഭാരവാഹികൾ അഞ്ച് മണ്ഡലം പ്രസിഡന്റുമാരേയും വിജയിപ്പിക്കാൻ സിദ്ധിഖ് വിഭാഗത്തിന് കഴിഞ്ഞു. കട്ടിപ്പാറ ,താമരശ്ശേരി ,ഓമശ്ശേരി കിഴക്കോത് ,നരിക്കുനി മണ്ഡലങ്ങളാണ് നേടിയത് .കൊടുവള്ളി ഐ ഗ്രൂപ്പിനും മടവൂർ എ വിഭാഗത്തിനും ലഭിച്ചു . താമരശ്ശേരി ,നരിക്കുനി മണ്ഡലങ്ങളിൽ മുൻകാല വൈരം മറന്ന് എ ഐ ഗ്രൂപ്പൂകൾ ഒരുമിച്ചു മത്സരിച്ചിട്ടും മണ്ഡലം സിദ്ധിഖ് വിഭാഗം വിജയിച്ചത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് സമാവാഖ്യങ്ങൾ മാറുന്നതിന്റെ ഉദാഹരണങ്ങളായി .ജില്ലാ പ്രസിഡന്റ്, ഭൂരിപക്ഷം ഭാരവാഹികളും സിദ്ധിഖ് വിഭാഗത്തിൽ നിന്നും ജയിച്ചു വന്നവരാണ് . ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിന് ശേഷം കെ സി വേണുഗോപാലിനോട് ആഭിമുഖ്യം പുലർത്തുന്ന ടി സിദ്ധിഖ് കോൺഗ്രസ്സിൽ നടന്നു കൊണ്ടിരിക്കുന്ന പുനഃസംഘടനയിൽ കൂടുതൽ പിടിമുറുക്കുന്നതാണ് കാണാൻ കഴിയുന്നത് .
കൊടുവള്ളി അസംബ്ലി പ്രസിഡന്റ് :ഫസൽ പാലങ്ങാട്. ജില്ലാ ഭാരവാഹികൾ :എം പി സി ജംഷിദ് , അഡ്വ ഷാദി ഷബീബ് .കാവ്യാ വി ആർ ,ജ്യോതി ജി നായർ മണ്ഡലം പ്രസിഡന്റുമാർ കട്ടിപ്പാറ : അരുൺ കുമാർ താമരശ്ശേരി റിയാസ് വെങ്കണക്കൽ, ഓമശ്ശേരി :സൂരജ് സുബ്രമണ്യം കൊടുവള്ളി: മുനീബ് കിഴക്കോത് കെ ടി ഷറഫലി മടവൂർ: വൈശാഖ് :നരിക്കുനി ഹിദാഷ് തറോൾ
