കൊടുവള്ളി:
മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു. പരിപാടിയുടെ ബാഡ്ജ്
അണിഞ്ഞാണ് ഹുസൈൻ പങ്കെടുത്തത്..
യു ഡി.എഫ് ബഹിഷ്ക്കരണം പ്രഖ്യാപിക്കുകയും ധൂർത്തും കൊള്ളയുമാണ് മുഖ്യമന്തിയും മന്ത്രിമാരും നടത്തുന്നതെന്ന് അക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെത് വെറും രാഷ്ട്രീയം മാത്രമാണെന്ന് തെളിക്കുന്നതാണ് നവകേരള സദസിൽ പലയിടത്തും മുസ്ലിം ലീഗിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്വത്തിലൂടെ വ്യക്തമാവുന്നത്. കോൺഗ്രസിന് മാത്രമേ നവകേരള സദസ്സിനോട് എതിർപ്പുള്ളൂവെന്നത് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി പ്രതിനിധി കൊടുവള്ളിയിലും പങ്കെടുത്തതോടെ തെളിഞ്ഞു.
എം.എൽ.എ ഡോ.എം.കെ മുനീർ നവകേരള സദസ്സിൽ പങ്കെടുത്ത് മണ്ഡലത്തിലെ വികസനങ്ങളെ പറ്റി മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സാധ്യമാക്കാനും ശ്രമിക്കണമെന്ന് പൊതുജനങ്ങൾക്കും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ നിഷേധാത്മക സമീപനമാണ് ഉണ്ടായത്. അതിലുള്ള പ്രതിഷേധമായും ലീഗ് പ്രതിനിധിയുടെ സാനിദ്ധ്യം വിലയിരുത്തുന്നുണ്ട്.
