താമരശ്ശേരി:താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് ചെറുപ്ലാട് താഴെ വനഭൂമിയിൽ താമസിക്കുന്ന ബിജിത് കുമാറിൻ്റെ മകൻ ആര്യജിത് (10) നെയാണ് ഇന്നു രാവിലെ വീടിനകത്തെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോണിൽ ദീർഘനേരം കളിച്ചതിന് വഴക്കു പറഞ്ഞു എന്ന കാരണത്താലാണ് കടുംകൈ ചെയ്തത്.
മുത്തേരി ജി.യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാരം രാത്രി 8 മണിക്ക്.
മാതാവ്: രാജി.
പഹോദരങ്ങൾ: സൂര്യജിത്ത്, ആതി ശ്രീ.
