Trending

വരുന്നൂ താമരശ്ശേരിയിൽ ക്രിക്കറ്റ്‌ മാമാങ്കം; വിന്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമന്റ്‌ ഫെബ്രുവരി 16,17,18 തിയ്യതികളിൽ





വരുന്നൂ താമരശ്ശേരിയിൽ ക്രിക്കറ്റ്‌ മാമാങ്കം; വിന്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമന്റ്‌ ഫെബ്രുവരി 16,17,18 തിയ്യതികളിൽ


താമരശ്ശേരി : അസ്ഹർ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത്‌ വിന്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമന്റ്‌ 2024 ഫെബ്രുവരി 16,17,18 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു.

താമരശ്ശേരി അസ്‌ഹർ മാട്ടായി ക്രിക്കറ്റ്‌ ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ 16 പ്രഗത്ഭ ടീമുകളാണ് മാറ്റുരക്കുന്നത്.  നോക്കൗട്ട്‌ അടിസ്ഥാനത്തില്‍ 08 ഓവറുകള്‍ വീതമുള്ള ടൂര്‍ണമെന്റ് പുതുതായി നിർമ്മിച്ച താമരശ്ശേരി ചുങ്കം എ.ബി.എ ഹിൽസ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വെച്ച്‌  നടക്കും.

കുടുക്കിൽ മൂസഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും പ്രൈസ്‌ മണിക്ക് വേണ്ടിയും, കെ.വി റിയാസ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ്‌ മണിക്ക് വേണ്ടിയും, സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ മികച്ച ബാറ്റര്‍, ബൗളര്‍, വികറ്റ് കീപര്‍, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകള്‍ക്ക് പുറമെ ഓരോ കളിയിലേയും മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി മാന്‍ ഓഫ് ദ മാച് അവാര്‍ഡും നല്‍കും.

*ടൂർണമന്റ്‌ സംഘാടക സമിതി രൂപീകരിച്ചു*

ടൂർണമെൻറ് നടത്തിപ്പിനായി ബഷീർ പത്താൻ ചെയർമാനും, ഷംസീർ ഇടവലം കൺവീനറും, ബേബി ഓടങ്ങൾ ട്രഷററുമായി സ്വാഗത സംഘം നിലവിൽ വന്നു. വൈസ് ചെയർമാൻ റഹീം കുടുക്കിൽ, ജോയിൻ കൺവീനർ അഷ്റഫ് കൊടുവള്ളി, രക്ഷാധികാരികളായി അലി കാരാടി, യൂസഫ് മാസ്റ്റർ, സി.കെ സാഹിദ് എന്നിവരെയും തിരഞ്ഞെടുത്തു.

വിന്നേഴ്‌സിന് 25,001 രൂപയും ട്രോഫിയും, റണ്ണേഴ്സിന് 15,001 രൂപയും ട്രോഫിയും നൽകാൻ തീരുമാനിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കോഴിക്കോട്‌ ജില്ലയില്‍ നിന്നും താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ താമരശ്ശേരി ആസ്ഥാനമാക്കി  അസ്‌ഹർ മാട്ടായി സ്‌പോര്‍ട്‌സ് അകാഡമി ആരംഭിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടക സമിതി ചെയർമാൻ താമരശ്ശേരി വാവാട്‌ ഉസ്താദ്‌ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പറഞ്ഞു.

_കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക_ : 9496664751, 9744445688, 9846124818

Post a Comment

Previous Post Next Post