Trending

പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാനെത്തി, അപകടം; സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം





ആലപ്പുഴ: കായംകുളത്ത് കുളത്തിൽ വീണ് വിദ്യാർത്ഥികൾ മരിച്ചു. കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് മരിച്ചത്. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും അഗ്നിശമന സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

Post a Comment

Previous Post Next Post